നാട്ടിന്‍പുറം ലൈവ്പായിപ്ര
കിടപ്പുരോഗികള്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബിന്റെ ഓണകിറ്റ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെ വൈസ്‌മെന്‍ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. വൈസ്‌മെന്‍ മുന്‍ ഇന്ത്യാ ഏരിയ പ്രസിഡന്റ് പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ആര്‍എം.ഒ. ഡോ.സോമു കിറ്റുകള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ഹിബ്‌സണ്‍ എബ്രഹാം, അധ്യക്ഷത വഹിച്ചു. പ്രൊഫ.ജേക്കബ് എബ്രഹാം, മായ എയ്ഞ്ചലോ, ബിജിമോള്‍ ഹിബ്‌സണ്‍, ജോര്‍ജ്ജ് വെട്ടിക്കുഴി,ആന്റണി രാജന്‍ എന്നിവര്‍ സംസാരിച്ചു.