കാളവണ്ടിയാത്രക്ക് മുവാറ്റുപുഴയിൽ പ്രാധാന്യമേറുന്നു ….കാരണം …

Muvattupuzhanews.in

മുവാറ്റുപുഴ :കാളവണ്ടി യാത്രക്ക് മുവാറ്റുപുഴയിൽ പ്രാധാന്യമേറുന്നു .മുവാറ്റുപുഴയിലെ വിവിധ റോഡുകൾ തകർന്ന അവസ്ഥയിലാണ്.അധികാരികൾ കണ്ണ് തുറന്നുറങ്ങുന്നു.ഇതുകൊണ്ടുതന്നെ കാളവണ്ടിയാത്രക്ക് പ്രാധാന്യമേറുന്നു എന്നൊരു പരിഹാസവുമുണ്ട്.മൂവാറ്റുപുഴയിലെ റോഡിലൂടെ യാത്ര കാളവണ്ടി സവാരിക്ക് തുല്യമാണെന്ന് നാട്ടുകാർ ആരോപിച്ചു. പായിപ്ര പഞ്ചായത്തിലെ റോഡുകൾ തകർന്നതോടെ പായിപ്രയിൽ യാത്രാക്ലേശം രൂക്ഷമായി.പോയാലി മലയിൽ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നും ലോറികൾ പായുന്നതാണ് ഇവിടത്തെ റോഡുകൾ തകർന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

മുവാറ്റുപുഴ-കാക്കനാട് റോഡിന്റെ അവസ്ഥയും വളരെ പരിതാപമാണ്.ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന വഴിയാണ് പട്ടിമറ്റം-കിഴക്കമ്പലം വഴി.മാസങ്ങളായി ഇവിടെ റോഡ് തകർന്നിട്ട്.അധികാരികളി ൽ പരാതി അറിയിച്ചിട്ടും പ്രതികരണങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.ഇനിയും റോഡിൻറെ ശോചനീയ അവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ബസ് സർവീസ് നിർത്തേണ്ടവരുമെന്നാണ് ബസ് ഉടമകളുടെ പ്രതികരണം.ഇത് പൊതുജനത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കും.

കാഷായി- കാവാട്ടുമുക്ക് റോഡ് പൂർണമായും തകർന്ന നിലയിലാണ്.
ഒരു വാഹനത്തിനു മാത്രം കടന്നു പോകാനാകുന്ന റോഡിലൂടെ ടിപ്പർ ലോറികൾ പായുന്നത് പ്രദേശത്ത് അപകടങ്ങളും വർധിപ്പിച്ചിട്ടുണ്ട്.സ്കൂൾ സമയത്തെ നിയന്ത്രണം പോലും മറി കടന്നാണ് ലോറികൾ പായുന്നത്.

Leave a Reply

Back to top button
error: Content is protected !!