കാണാതായ റിട്ട പോസ്റ്റ്മാസ്റ്ററെ കമ്പനിപ്പടിക്ക് സമീപത്തെ കാനയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി.

Muvattupuzhanews.in

മുവാറ്റുപുഴ : ഇരുപത്തിയൊന്നാം തിയതി മുവാറ്റുപുഴ അടൂപ്പറമ്പുനിന്നും കാണാതായ റിട്ട പോസ്റ്റ് മാസ്റ്ററെ ഇന്ന് ഉച്ചയ്ക്ക് മരിച്ചനിലയിൽ കണ്ടെത്തി.രണ്ടാർകര കുഴികണ്ണിയിൽ അഗസ്റ്റിൻ പോൾ (89)ണ് മരിച്ചത്. മാവിൻചുവട് ബസ് സ്റ്റോപ്പിന് സമീപത്തെ ഹോളോബ്രിക്ക് കമ്പനിയോട് ചേർന്നുള്ള ഓടയിൽ നിന്നുമാണ് മൃദദേഹം കണ്ടെടുത്തത്.കാണാതായ ദിവസം ഇയാൾ പതിവ് പോലെ മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ഹോട്ടലിലെത്തി ഭക്ഷണം വാങ്ങിയിരുന്നു. ക്ഷീണം തോന്നിയതിനാൽ ഹോട്ടലിൽ തന്നെ ഒരുമണിക്കൂറോളം വിശ്രമിച്ച ശേഷമാണ് തിരികെ പോയത്. പിന്നീടദ്ദേഹത്തെ കാണാതായി.മരുമകൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇന്നു ഉച്ചയ്ക്ക് മരിച്ച നിലയിലാണ് മൃദദേഹം കണ്ടെത്തിയത്. മോതിരവും,മാലയും ദേഹത്ത് ഉണ്ടായിരുന്നതിനാൽ ദുരൂഹത ഇല്ലെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.

Leave a Reply

Back to top button
error: Content is protected !!