നാട്ടിന്‍പുറം ലൈവ്പായിപ്ര
കഴിഞ്ഞ മൂന്ന് വർഷമായി കുട്ടികളുടെ സുരക്ഷയ്ക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച് വരുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന വനിതാ ചെയർ പേഴ്സൻ പ്രസന്നാ സുരേന്ദ്രൻ മുഖ്യാതിഥിയായ യോഗം ബ്ലോക് പഞ്ചായത്ത് അംഗം പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാജാജി മാധവ് അദ്ധ്യക്ഷനായ ചടങ്ങിൽ സി പി റ്റി ജില്ലാ ഇൻ ചാർജ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാജി.പി. കോഴിക്കോട് , ജില്ലാ സെക്രട്ടറി അനൂപ് JP നെടുമ്പാശേരി, ആലുവ മണ്ഡലം പ്രസിഡന്റ് ഫാദർ ഷിന്റോ ചാലിൽ, ജില്ലാ വൈസ് പ്രസിഡന്റ് സജീഷ് തോമസ് ആസാദ് ലൈബ്രറി പ്രസിഡണ്ട് ഫൈസൽ മുണ്ടമറ്റം എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അൻഷാജ് തെനാലി, സെക്രട്ടറിയായി ഷിഫാസ് ഇബ്രാഹിം , ട്രഷററായി പി.കെ.ജോയി എന്നിവരെ തിരഞ്ഞെടുത്തു.
അൻഷാജ് തെനാലി സ്വാഗതവും ഷിഫാസ് ഇബ്രാഹിം നന്ദിയും പ്രകാശിപ്പിച്ചു.
