കളത്തു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥന് നല്‍കി അന്യസംസ്ഥാന തൊഴിലാളി മാതൃകയായി.

Muvattupuzhanews.in
മൂവാറ്റുപുഴ: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് നല്‍കി അന്യസംസ്ഥാന തൊഴിലാളി മാതൃകയായി. കഴിഞ്ഞ 14 ന് ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലേക്ക് പോകുന്ന വഴി ഈസ്റ്റ് കടാതി സാകേതം വീട്ടില്‍ കെ.കെ.ശാന്തകുമാരിയുടെ ഏഴ് പവന്‍ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നുമാണ് മാല നഷ്ടപ്പെട്ടത്. തുടര്‍ന്ന് മാല നഷ്ടപ്പെട്ട വിവരം ശാന്തകുമാരി മൂവാറ്റുപുഴ പോലീസില്‍ അറിയിക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ ബഷീറിന്റെ ജോലിക്കാരനായ കൊല്‍ക്കത്ത സ്വദേശി മുമിനുര്‍ സര്‍ക്കാര്‍ എന്ന തൊഴിലാളിക്കാണ് ചൊവ്വാഴ്ച റോഡ് ക്ലിന്‍ ചെയ്യുന്നതിനിടെ മാല ലഭിച്ചത്. തുടര്‍ന്ന് ബഷീറും, മുമിനുറും കൂടി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. മുവാറ്റുപുഴയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മുന്നില്‍ നില്‍ക്കുന്ന സബീര്‍ മൂവാറ്റുപുഴ ദ്യശ്യ പത്രമാധ്യമങ്ങളിലുടെയും, സാമൂഹമാധ്യമങ്ങളിലൂടെയും വിഷയം ജനങ്ങളിലെത്തിക്കാന്‍ മുന്‍കൈയെടുത്തിരുന്നു. ശാന്തകുമാരി ് പേലീസ് സ്റ്റേഷനില്‍ എത്തി പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് മാല ഏറ്റുവാങ്ങുകയായിരുന്നു. മുമിനുറുന് പാരിതോഷികവും നല്‍കി അനുമോദിച്ചു.