കല്ലൂര്‍ക്കാട്നാട്ടിന്‍പുറം ലൈവ്

കല്ലൂർക്കാട് യുവാവിനെ വീട്ടുമുറ്റത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

Muvattupuzhanews.in

കല്ലൂർക്കാട്:മണിയന്ത്രത്ത് യുവാവിനെ വീട്ടുമുറ്റത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ സന്ധ്യയോടെ അയൽക്കാരാണ് കണ്ടെത്തിയത്.മണിയാന്ത്രം വട്ടക്കുഴിയിൽ (കാണിച്ചത്ത് ) അപ്പച്ചി എന്ന് വിളിക്കപ്പെടുന്ന സുരേഷ് നാരായണൻ (38)-ണ് ഷോക്കേറ്റ് മരിച്ചത്.വീടിന് സമീപത്ത് മോട്ടർ പമ്പിൽ നിന്നും ഷോക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്.മാസത്തിലൊരിക്കൽ മാത്രാമാണ് സുരേഷ് ഇവിടത്തെ വീട്ടിൽ വരിക.കുടുംബമായി തൃശ്ശൂരിലെ ഭാര്യ വീട്ടിലാണ് താമസം.മോട്ടർ നന്നാക്കുന്നതിനിടെ ഷോക്കേറ്റതാകാം അപകടകാരണം എന്നതാണ് പ്രാഥമീക നിഗമനം.സമീപത്തായി മോട്ടർ അഴിച്ചനിലയിലായിരുന്നു
പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് സംസ്കാരം നടത്തി.ഭാര്യ രേഖ.രണ്ട് മക്കൾ.

Leave a Reply

Back to top button
error: Content is protected !!