കല്ലൂര്‍ക്കാട് ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയ്ക്ക് സ്വന്തം മന്ദിരം ഒരുങ്ങുന്നു. പഞ്ചായത്തിലെ പത്തകുത്തിയില്‍ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി പഞ്ചായത്തിന്റെ നാഗപ്പുഴയിലുള്ള സ്വന്തം സ്ഥലത്താണ് പുതിയ ഇരുനില മന്ദിരം നിര്‍മിക്കുന്നത്. മന്ദിര നിര്‍മ്മാണത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 48-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റെജി വിന്‍സന്റ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബി, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോളി ജോര്‍ജ്, മെമ്പര്‍മാരായ ഷൈനി സണ്ണി, ടോണി വിന്‍സന്റ്, ജെറീഷ് ജോസ്, ജോര്‍ജ് ജോണ്‍ കക്കുഴി, എന്നിവര്‍ സംസാരിച്ചു.