അപകടം
കറുകടം അമ്പലപ്പടിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു

Muvattupuzhanews .in
കോതമംഗലം: ദേശീയപാത കോതമംഗലം-മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ കാർ തലകീഴായി മറിഞ്ഞു. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ പോവുകയായിരുന്ന എറണാകുളം സ്വദേശികളുടെ എക്കോസ്പോർട് കാറാണ് അപകടത്തിൽപെട്ടത്.നാല് പേരടങ്ങിയ ഒരു കുടുംബമാണ് കാറിലുണ്ടായിരുന്നത് .ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുന്നത് കണ്ട നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് വാഹനത്തിൽ ഉള്ളവരെ പുറത്തെടുത്തത്.അമിത വേഗത ഇല്ലാത്തതും, മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരുന്നതും കാർ യാത്രക്കാർക്ക് അനുഗ്രഹമായി.

