കദളിക്കാട് ബസ് ഇടിച്ച് സ്കൂട്ടർ യാത്രീകൻ മരിച്ചു .

Muvattupuzhanews.in
മഞ്ഞള്ളൂർ:തൊടുപുഴ-മുവാറ്റുപുഴ റൂട്ടിൽ കദളിക്കാട് സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു.തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി കിഴക്കയിൽ ശശിധരൻ പിള്ള (64)-ണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.സമീപത്തെ ടൈൽ വില്പനസ്ഥാപനത്തിൽ നിന്നും തൻ്റെ സ്കൂട്ടർ തിരിച്ചു മുന്നോട്ടു നീങ്ങിയപ്പോൾ പിന്നാലെ വന്ന അബിൽ മോൻ ബസ് ഇടിക്കുകയായിരുന്നു.ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി.ശശിധരൻ പിള്ള കാഞ്ഞിരമറ്റത്ത് പ്രസ്സ് നടത്തുകയായിരുന്നു.ഭാര്യ മിനി. ഏകമകൾ മഞ്ജു കുടുംബമായി വിദേശത്താണ്.രാവിലെ 08.00 മണി മുതൽ 10.00 മണി വരെ അദ്ദേഹം നിലവില്‍ താമസിച്ച് വരുന്ന കാഞ്ഞിരമറ്റം ഭാഗത്തുള്ള വീട്ടില്‍ പൊതു ദർശനത്തിനായി വയ്ക്കുന്നതാണ്, തുടർന്ന് സംസ്ക്കാരം ഉച്ച കഴിഞ്ഞ് 02.00 മണിയ്ക്ക് കൊടുവേലിയിലുള്ള (സാൻജോസ് സ്കൂളിന് സമീപം ചാലയ്ക്കമുക്ക്) കിഴക്കേൽ വീട്ടുവളപ്പിൽ

