കത്തയച്ചതിന്റെ പേരിൽ കേസ്: പ്രധാനമന്ത്രി രാഷട്രീയവേട്ട നടത്തുന്നു. എഐവൈഎഫ്

Muvattupuzhanews.in

മൂവാറ്റുപുഴ: രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുതക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 കലാ-സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും പ്രിതിക്ഷേധകാത്മവും ആണന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് പ്രധാനമന്ത്രിയുടേത്. ഭിന്നാഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നവരെ ആക്രമിക്കുകയും കേസെടുത്ത് ജയിലിലടക്കുവാനുമുള്ള നീക്കം ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്.കത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്ത നടപടി കേന്ദ്രസർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും രാഷ്ട്രീയ വേട്ടയാടലിന്റെ തെളിവാണ്. കത്തയച്ചതിന്റെ പേരിൽ കേസെടുത്തതിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേത്യത്തത്തിൽ പ്രധാനമന്ത്രിക്കുള്ള തുറന്നകത്തുകൾ പോസ്റ്റു ചെയ്തു കൊണ്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പി.ബി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സി.എൻ. ഷാനവാസ്, ഫിനു ബക്കർ എന്നിവർ സംസാരിച്ചു. പി. എസ്.ശ്രീശാന്ത്, ഗോവിന്ദ് ശശി, രാഹുൽ .പി.ബാലകൃഷ്ണൻ , ടി.ബി.മാഹീൻ, ഷിനാജ് , മിഥുൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Back to top button
error: Content is protected !!