കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍

മുവാറ്റുപുഴ : കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. മുവാറ്റുപുഴ , മുളവൂര്‍ പുല്‍പറമ്പില്‍ വീട്ടില്‍ അക്ഷയ് ( 18) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 250 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തു. മുവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ.സതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്ലാണ് ഗഞ്ചാവുമായി യുവാവ് പിടിയില്ലായത്. ഏതാനും നാളുകളായി പ്തിയെ കുറിച്ച് രഹസ്യ നിരീഷണം നടത്തി വരുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ട് വന്ന ഗഞ്ചാവാണ് പിടിച്ചെടുത്തത്. ഗഞ്ചാവ് കേസുമായി ഇൗ പ്രദേശത്ത് ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിച്ചു വരുകയാണ്. പ്രദേശത്തെ കുറച്ചു പേര്‍ കൂടി എക്സെെസ് നിരീക്ഷണത്തിലാണന്ന് ഇൻസ്പെക്ടർ അറിയിച്ചു. ശക്തമായ നിരീക്ഷണങ്ങളും, പരിശോധനകളും തുടര്‍ന്നുംമുളവൂർ മേഖലയിൽ ഉണ്ടായിരിക്കും . ഇതിനായി പൊതുജനങ്ങളുടെ സഹായം അത്യാവശ്യമാണ് എന്നും ഉദ്.യോഗസ്ഥർ അറിയിച്ചു. 0485 2836717, 9400069576 എന്നീ നമ്പരുകളില്‍ വിവരങ്ങൾ രഹസ്യമായിവിളിച്ചറിയിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുക . ഇൗ വിവരം രഹസ്യമായിരിക്കും . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ.സതീഷ്,അസ്സി.എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍ .സുരേഷ് കുമാര്‍ ,പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.എ.മനോജ്,കെ.പി സജികുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം.റോബി,സി.പി ജിനേഷ് കുമാര്‍, വി.ഉന്‍മേഷ്,സുധീര്‍ മുഹമ്മദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടിനു ജോര്‍ജ്ജ് , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Back to top button
error: Content is protected !!