ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖല വാര്‍ഷിക സമ്മേളനം

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖലയുടെ 35 മത് വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് മുപ്പത്തടം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജോമറ്റ് മാനുവല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പിആര്‍ഒ ടോമി സാഗ സ്വാഗതം പറഞ്ഞു. സംസ്ഥാന വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് മുണ്ടയ്ക്കല്‍ ക്ലബ് 19 ഫോട്ടോഗ്രാഫി പ്രദര്‍ശന ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി . ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിന്‍ മെറിറ്റോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളട്ട്കുഴി പഴയകാല സെക്രട്ടറി പ്രസിഡന്റ് മാരെ ആദരിച്ചു ജില്ലാ ട്രഷറര്‍ സജി മാര്‍വല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ജോര്‍ജ് എം വി കൃതജ്ഞത അര്‍പ്പിച്ചു.2019 -20 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ടോമി സാഗ (പ്രസിഡന്റ്), നജീബ് പി.പി. (സെക്രട്ടറി), ജോജി ജോസ് (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം-ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖലയുടെ 35 മത് വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് മുപ്പത്തടം ഉദ്ഘാടനം ചെയ്യുന്നു.