ഏഷ്യന്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന ഫെസ്സി മോട്ടിക്കും കെ.എം. ബിജുവിനും മൂവാറ്റുപുഴയില്‍ യാത്രയയപ്പ് നല്‍കി.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്നും മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന കായികതരങ്ങള്‍ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മൂവാറ്റുപുഴയില്‍ നിന്നും മത്സരത്തിനായി പോകുന്ന ഫെസ്സി മോട്ടിയ്ക്കും, കെ.എം. ബിജുവിനുമാണ് യാത്രയയപ്പ് നല്‍കിയത്. എം.എല്‍.എ ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജോളി.പി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, മൂവാറ്റുപുഴ കലയരങ്ങ് ട്രഷറാര്‍ ടി.പി.ജിജി, കെ.എ.സനീര്‍, പായിപ്ര സോമന്‍ എന്നിവര്‍ സംമ്പന്ധിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ ഏഴ് വരെ മലേഷ്യയിലെ കുച്ചിംഗില്‍ വച്ച് നടക്കുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനീധീകരിച്ചാണ് മൂവാറ്റുപുഴയില്‍ ഫെസ്സി മോട്ടിയും, കെ.എം. ബിജുവും മത്സരിക്കുന്നത്. 45-50 വിഭാഗത്തില്‍ നാല് ത്രോയിനങ്ങളിലാണ് ഫെസ്സി മോട്ടി മത്സരിക്കുന്നത്. 50-55 വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ കെ.എം.ബിജുവും മത്സരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നടന്ന നാഷ്ണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ത്രോയിനങ്ങളില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ ഫെസ്സി മോട്ടി നേടിയിരുന്നു. ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം കെ.എം.ബിജുവും നേടിയിയാണ് ഇരുവരും ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അതലറ്റിക് മീറ്റില്‍ യോഗ്യത നേടിയത്. മത്സരത്തില്‍ കേരളത്തില്‍ നിന്നും 65 പേരും, ഇന്ത്യയില്‍ നിന്നും 300-പേരാണ് മത്സരത്തിനായി മലേഷ്യയിലേയ്ക്ക് പോകുന്നത്. ഈമാസം 30ന് വൈകിട്ട് നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുമാണ് കേരള ടീം യാത്ര തിരിക്കുന്നത്.