രാഷ്ട്രീയം
ഏക ഭാഷാ വാദത്തിനെതിരെ മൂവാറ്റുപുഴയില്‍ എഐവൈഎഫ് സെമിനാര്‍.

മൂവാറ്റുപുഴ: ഏക ഭാഷാ വാദത്തിനെതിരെ മൂവാറ്റുപുഴയില്‍ എഐവൈഎഫ് നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. രാജ്യ വ്യാപകമായി ഒരാഴ്ചക്കാലം നടന്ന ഗാന്ധിജി അനുസ്മരണങ്ങളുടെ ഭാഗമായാണ് സെമിനാര്‍ നടന്നത്. ഏക ഭാഷാവാദം ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ഭാഗമാണെന്നും ശ്രേഷ്ടഭാഷയായ മലയാളത്തെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് എഐവൈഎഫ് സംസ്ഥാന ജോ: സെക്രട്ടറി എന്‍.അരുണ്‍ പറഞ്ഞു. ഭാഷാപണ്ഡിതനായ അബിതലി എടക്കാട്ടില്‍ വിഷയാവതരണം നടത്തി.
എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ റെനീഷ്, പി.കെ രാജേഷ്, ആല്‍വിന്‍ സേവ്യര്‍, കെ. ബി. നിസാര്‍ , ജോര്‍ജ് വെട്ടിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിത്രം-എഐവൈഎഫിന്റെ നേതൃത്വത്തില്‍ ഏക ഭാഷാ വാദത്തിനെതിരെ മൂവാറ്റുപുഴയില്‍ നടന്ന സെമിനാര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു…..