അയല്‍പക്കംതൊടുപുഴ
എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

2019-2020ലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10-ന് ആരംഭിച്ച് 26ന് അവസാനിക്കും.പരീക്ഷകള്‍ രാവിലെ നടത്താനും ബുധനാഴ്ച ചേര്‍ന്ന ക്യു.ഐ.പി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഇതാദ്യമായാണ് മൂന്ന് പരീക്ഷകളും ഒരുമിച്ച് നടക്കുന്നത്.
എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെയും നടക്കും.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് അഞ്ചിനുമുള്ളില്‍ നടത്തും.