ചരമം
എല്ലാ ശ്രമങ്ങളും വിഫലം: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി

Muvattupuzhanews.in
മുവാറ്റുപുഴ:തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കഴിഞ്ഞദിവസം കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു.കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയതായാണ് വിവരം.
മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്തു. ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.