എറണാകുളത്ത് യു ഡി എഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് വിജയിച്ചു

കാക്കനാട് : എറണാകുളത്ത് തെരഞ്ഞെടുപ്പ് ചിതം തെളിഞ്ഞു . യു ഡി എഫിന്റെ സ്ഥാനാർഥി ടിജെ വിനോദ് വിജയിച്ചു. മഴയും വെള്ളപ്പൊക്കവും മൂലം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് വന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 3673 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയം നേടി. കൊച്ചി ഡപ്യൂട്ടിമേയറും എറണാകുളം ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് 35,000 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി മനു റോയിക്ക് നേടാനായത് 31,906 വോട്ടുകളാണ്. വളരെ നിര്‍ണായക നീക്കങ്ങള്‍ക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സിജി രാജഗോപാല്‍ മുന്നേറിയിരുന്നു. പിന്നീട് എല്‍ഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അല്‍പ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോണ്‍ഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.