അപകടം
എറണാകുളത്ത് ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്.

muvattupuzhanews.in
എറണാകുളം: ക്ലാസ് നടക്കുന്നതിനിടെ സീലിംഗിന്‍റെ പാളി തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ അഫ്രിനാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് വിദ്യര്‍ത്ഥിനിയെ എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിൽ ഒന്നാം വര്‍ഷ രസതന്ത്രവിഭാഗ ക്ലാസിലാണ് അപകടം സംഭവിച്ചത്. കോളേജിലെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള ഷീറ്റിട്ട ചെറിയ മുറിയിലാണ് ക്ലാസ് നടത്തിയിരുന്നത്.
അധ്യാപിക ക്ലാസ് എടുത്ത് കൊണ്ടിരിക്കെ മേല്‍ക്കൂരയുടെ സീലിംഗ് ചെയ്തിരുന്ന പ്ലൈവുഡ് ഷീറ്റ് അടങ്ങിയ ഭാഗം അടര്‍ന്നു കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ സംബന്ധിച്ച് പരുക്കേറ്റ വിദ്യര്‍ത്ഥിനി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി.