നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
എറണാകുളം ജില്ലയിൽ കനത്ത മഴക്കും, ഇടിമിന്നലിനും സാധ്യത .

Muvattupuzhanews.in
മുവാറ്റുപുഴ:എറണാകുളം ജില്ലയിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത.എറണാകുളം ജില്ലയെ കൂടാതെ
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.മറ്റു ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട് .
നവംബര്‍ 9, 10 തീയതികളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത നാല് ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.