എറണാകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ 11-മത് വാർഷികം

വാളകം: എറണാകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ 11മത് വാർഷികം പാലാരിവട്ടം പുതിയ റോഡ് ജംഗ്ഷനിലെ ഹോസ്പിറ്റലിൽ വിപുലമായി ആഘോഷിച്ചു. ശ്രീ കെ. ലക്ഷ്മി നാരായണൻ (അഡ്മിനിസ്ട്രേറ്റർ അഹല്യ ഹോസ്പിറ്റൽ) അധ്യക്ഷനായ യോഗത്തിൽ ശ്രീ കെ.ബി രാജേഷ്കുമാർ( സെക്രെട്ടറി ബാർ അസോസിയേഷൻ)ഉത്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ അഹല്യ ആർ. സി മാനേജർ ശ്രീ ജയ്‌മോൻ ജോർജ്, സോണൽ ഹെഡ് ശ്രീ. അഭിജിത് ബാബു, ഡോ. രാജി എന്നിവർ ആശംസകൾ അറിയിച്ചു. വരും നാളുകളിൽ അഹലിയ ജനങ്ങൾക്കു നൽകുന്ന സേവനങ്ങളെ കുറിച്ചു അഹല്യ പി.ആർ.ഒ ശ്രീ റഷീദ് വിശദമായി സംസാരിക്കുകയും യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരാഴ്ച്ചത്തെക്കു ( അടുത്ത ഞായർ)വരെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും, കണ്ണടക്കും 10% ഡിസ്‌കൗണ്ടും നൽകും. കൂടാതെ അഹല്യ ഫാമിലി കാർഡ് കൂടി വിതരണം ചെയുന്നു. ഈ കാർഡ് ഉപയോഗിച്ചു ഒരു ഫാമിലിയിലെ 4 പേർക്ക് 10% ഡിസ്‌കൗണ്ടിൽ ഹോസ്പിറ്റലിൽ തുടർച്ചായി ചികിത്സ ലഭിക്കുന്നതാണ് എന്നു ആശുപത്രി അധികൃതർ അറിയിച്ചു.


