എയഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അംഗികാരം നല്‍കണം; മാനേജേഴ്ന് അസോസിയേഷന്‍

മുവാറ്റുപുഴ: പൊതു വിദ്യാഭ്യാസ മേഖലയുടെ ഭാഗമായ കേരളത്തിലെ എയഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ നിയമനങ്ങള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്ന് കേരള പ്രൈവൈറ്റ് എയഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ( കെ.പി.എസ്.എം.എ) എര്‍ണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .വര്‍ഷങ്ങളായി ജോലിയില്‍ പ്രവേശിച്ചട്ടും ഒരു വേദനവും കൈപ്പറ്റാത്ത കേരളത്തിലെ ആയിരകണക്കിന് അധ്യാപകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ.പി.എസ്.എം.എ സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് പറഞ്ഞു. മുവാറ്റുപുഴ ഭാരത് ഹോട്ടലില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് എം.എം.അലിയാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യൂസഫ് മുളാട്ട് സ്വാഗതം പറഞ്ഞു .സംസ്ഥാന കമ്മറ്റി അംഗം വര്‍ഗിസ് തേക്കിലക്കാട്ട് ,ജില്ലാ ട്രഷറര്‍ നോബി ഐസക്ക് ,ജില്ലാ ഭാരവാഹികളായ ടി.ടി രാജന്‍ ,പ്രസാദ് വര്‍ഗീസ് ,നാസര്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു