അപകടം
എം സി റോഡ് ഐ ടി ആർ ജംഗ്ഷനിൽ ലോറി നിയന്ത്രണം വിട്ടു പോസ്റ്റിലിടിച്ചു.

Muvattupuzhanews.in
വാഴപ്പിള്ളി:എം സി റോഡ് ഐ ടി ആർ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് ലോറി ട്രക്ക് സമീപത്തെ ലോട്ടറി വില്പന നടത്തുന്ന സ്ഥാപനം തകർത്ത് പോസ്റ്റിൽ ഇടിച്ചു നിന്നു.ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം .ഡ്രൈവറും ,ക്ലീനറും ഉൾപ്പെടെ രണ്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ വാഴപ്പിള്ളി ഐ ടി ആർ ജംഗ്ഷന് സമീപം ബാംഗ്ലൂരിൽ നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പൂക്കളുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിപെട്ടത് .ലോറിയെ മറികടന്നു വന്ന കാർ പെട്ടെന്ന് ഒതുക്കാൻ ശ്രമിച്ചതാണ് അപകടകാരണം. അപകടത്തെത്തുടർന്ന് ടൗണിൽ വൈദ്യുതി തടസപ്പെട്ടു. എംസി റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.പത്തുമണിയോടെ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു ഗതാഗതം പുനഃസ്ഥാപിച്ചു.



