എം ജി യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാന്പ്യന്ഷിപ്പില് മൂവാറ്റുപുഴ നിര്‍മല കോളജ് ജേതാക്കൾ

മൂവാറ്റുപുഴ: എം ജി യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാന്പ്യന്ഷിപ്പില് മൂവാറ്റുപുഴ നിര്‍മല കോളജ് ജേതാക്കളായി. എറണാകുളം മഹാരാജാസ് കോളജിലാണ് മത്സരങ്ങൾ നടന്നത്.ലീഗിലെ ആദ്യമത്സരത്തില്‍ എസ്എച്ച് കോളജ് തേവരെയും (2-0) രണ്ടാം മത്സരത്തില്‍ മഹാരാജാസ് കോളജ് എറണകുളത്തെ (2-0) പരാജയപ്പെടുത്തുകയും ചെയ്തു.ലീഗിലെ അവസാന മത്സരത്തില്‍ എംഎ കോളജ് കോതമംഗലത്തെ ഗോള്‍ രഹിത സമനിലയില്‍ തളച്ചുമാണ് നിര്‍മല കോളജ് ജേതാക്കളായത്. ഒന്നാം സ്ഥാനം നേടിയ നിര്‍മല കോളജിന് ഏഴ് പോയിന്റും മഹാരാജാസ് കോളജ് ആറ് പോയിന്റോടെ രണ്ടാം സ്ഥാനവും കോതമംഗലം എംഎ കോളജ് നാലു പോയിന്റോടെ മൂന്നാം സ്ഥാനവും തേവര എസ്എച്ച് കോളജ് നാലാം സ്ഥാനവും നേടി.വിജയികള്‍ക്ക് എംജി യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് ട്രോഫികള്‍ നല്കി.
