ഈസ്റ്റ് മാറാടി സ്കൂള്‍ കലോത്സവം ധ്വനി 2019 ഉത്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.എന്‍.അരുണ്‍ ഉത്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് റനിത ഗോവിന്ദ്, ഡോ.അബിത രാമചന്ദ്രന്, സീനിയര്‍ അസിസ്റ്റന്റ് ശോഭന എം എം, വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൈയെഴുത്തു മാഗസിന് സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി അവിറാച്ചന്‍ ജയന് കെ.എം ന് നല്കി പ്രകാശനം ചെയ്തു. സമീര്‍ സിദ്ദീഖി.പി, വിനോദ് ഇ.ആര്, ഗിരിജ എം പി, രതീഷ് വിജയന്, അരുണ്‍ കുമാര്‍, ബിന്‍സി ബേബി, ക്യഷ്ണജഎം.കെ, സ്കൂള്‍ ചെയര്‍പേഴ്സണ്‍ മീഖള്‍ സൂസണ്‍ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം- ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കലോത്സവം ധ്വനി 2019 ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു…..