ഈസ്റ്റ് മാറാടി സ്കൂളിൽ ബനാന ഫെസ്റ്റ്

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെയും ജൂനിയർ റഡ് ക്രോസിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി “ബനാന ഫെസ്റ്റ് ” നടത്തി. രക്ത സമ്മർദ്ദം കുറയ്ക്കാനും, ഹൃദയ സംബന്ധമായ രോഗങ്ങൾ വരാതിരിയ്ക്കാനും, അസ്തിയുടെ ശക്തി, ദഹനശേഷി, ബുദ്ധിശക്തി ഇവ വർദ്ധിപ്പിക്കാനും ഉത്തമമാണ് വാഴപ്പഴം. വിവിധയിനം വാഴപ്പഴങ്ങൾ, ഇവയുടെ ഗുണങ്ങൾ തുടങ്ങിയവയും പ്രദർശിപ്പിച്ചു. വാഴപ്പഴത്തിൽ തയ്യാറാക്കിയ ക്വിക്ക് ബനാന സ്റ്റാക്ക്, കോക്കനാട്ട് ബനാന ഫ്രൈ, ബനാന കൊഴുക്കട്ട, ബനാന ഐസ് ക്രീം, ബനാന ഇടിയപ്പം, തമക്ക്, പഴം അവൽ, ബനാന റൈസ്, കായ ഉലർത്തിയത് തുടങ്ങി 66 വിഭവങ്ങൾ ഉണ്ടായിരുന്നു. ജൂനിയർ റഡ്ക്രോസ് വിദ്യാർത്ഥികൾ ആവിയിൽ തയ്യാറാക്കിയ അരി വിഭങ്ങളും ഉണ്ടായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു ഉത്ഘാടനം ചെയ്തു, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം, റനിത ഗോവിന്ദ്, ഡോ.അബിത രാമചന്ദ്രൻ, സമീർ സിദ്ദീഖി.പി, കൃഷ്ണപ്രിയ, പൗലോസ് റ്റി, ഗിരിജ എം.പി, ചിത്ര, രതീഷ് വിജയൻ, ലിൻസി, ഹണിവർഗീസ്സ്, ബിൻസി, സ്കൂൾ ചെയർപേഴ്സൺ മീഖൾ സൂസൺ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.



