അപകടം
ഇടിമിന്നലില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിക്കു പൊള്ളലേറ്റു.

പെരിങ്ങഴ:ശനിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിക്കു പൊള്ളലേറ്റു.പെരിങ്ങഴ കറുകപ്പിള്ളില്‍ പുരുഷോത്തമന്റെ മകള്‍ പൂര്‍ണിമ (14)-നാണ് പൊള്ളലേറ്റത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.വീടിനു പുറത്തെ ശുചിമുറിയിൽ വച്ചാണ് മിന്നലേറ്റത്.പൊള്ളലേറ്റ പൂര്‍ണിമയെ ഉടനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂവാറ്റുപുഴ എസ് എന്‍ ഡി പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു പൂര്‍ണിമ.ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു.