ഇന്റർ സ്കൂൾ ക്വിസ് മത്സരം – പാമ്പാക്കുട MTM HS സ്കൂൾ കിരീടം നേടി


രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്റെർ ഹയർ സെക്കൻഡറി സ്കൂൾ ക്വിസ് കോമ്പറ്റീഷൻ Q- Fiesta 2019 എന്ന പേരിൽ നടത്തപ്പെട്ടു. മത്സരത്തിന്റെ പ്രാരംഭ തലം 21 ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടത്തപ്പെടുകയും, അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ ഒക്ടോബർ 26, ശനിയാഴ്ച കോളേജ് ക്യാമ്പസിൽ വച്ച് നടത്തപ്പെട്ട ഫൈനൽ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ അനൂപ് ജോൺ
(രാമമംഗലം ഹൈസ്കൂൾ അധ്യാപകൻ ) മൽസരത്തിന് നേതൃത്വം നൽകി. ഫൈനൽ റൗണ്ടിൽ ഒന്നാം സ്ഥാനം പാമ്പാക്കുട MTM ഹയർ സെക്കൻഡറി സ്കൂളും, രണ്ടാം സ്ഥാനം ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളും, മൂന്നാം സ്ഥാനം കടയിരുപ്പ് Govt. ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും കോളേജിന്റെ ഡയറക്ടർ അഡ്വ. അരുൺ പോൾ കുന്നിൽ വിതരണം ചെയ്തു. കോളേജിന്റെ പ്രിൻസിപ്പൽ ഡോ. എബ്രഹാം ഡാനിയേൽ, ഫിനാൻസ് മാനേജർ എമ്മി അരുൺ, അഡ്മിനിസ്ട്രേറ്റർ ഷാജു കെ പി, പ്രോഗ്രാം കോർഡിനേറ്റർ ഫാ. സിജോ സ്കറിയ, പ്രൊഫ. ലേഖ, സജിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Back to top button
error: Content is protected !!