ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം.

muvattupuzhanews.in

മുവാറ്റുപുഴ : കിഴക്കൻ മേഖലയിലുണ്ടായ കനത്ത മഴയിലും,കാറ്റിലും മാറാടിയിൽ വൻ നാശനഷ്ടം.മുവാറ്റുപുഴയിൽ നിരവധിയിടങ്ങളിൽ പോസ്റ്റുകൾ വീഴുകയും ,മരം കടപുഴകി വീണ് വീടുകൾ തകരുകയും ചെയ്തു .ഈസ്റ്റമാറാടി ചങ്ങാലിമറ്റത്തിൽ തങ്കപ്പന്റെ വീട് ആഞ്ഞിലി മരം കടപുഴകി വീണ് ഭാഗീകമായി തകർന്നു.

ഈസ്റ്റമാറാടി ചങ്ങാലിമറ്റത്തിൽ തങ്കപ്പന്റെ വീട് ആഞ്ഞിലി മരം കടപുഴകി വീണ് ഭാഗീകമായി തകർന്നു.

വണ്ടനാക്കരയിൽ കുരിയാച്ചന്റെ വീട്ടിലേക്ക് തെങ്ങ് വീണ് വീടിന്റെ മേൽക്കൂര ഭാഗീകമായി തകർന്നു .ഭിത്തിയിൽ വിള്ളലുകൾ വീണിട്ടുണ്ട്.പുള്ളോർകുടിയിൽ ലളിത,മംഗബ്രയിൽ ജിമ്മി എന്നിവരുടെ വീടുകൾക്കും നാശനഷ്ട്ടം സംഭവിച്ചു.സൗത്ത്മാറാടിയിൽ പോസ്റ്റ് തകർന്നതിനെ തുടർന്ന് വൈദ്യുതി നിലച്ചു. കനത്ത കാറ്റും മഴയും മൂലം പഞ്ചായത്തുപടിയിൽ
മരം റോഡിലേക്ക് മറഞ്ഞതിനാൽ ഗതാഗതം സ്തംഭിച്ചു

Leave a Reply

Back to top button
error: Content is protected !!