അയല്‍പക്കംതൊടുപുഴ
ഇടുക്കിയിൽ നാളെ യുഡിഫ് ഹർത്താൽ.എംജി പരീക്ഷകള്‍ മാറ്റി

മുവാറ്റുപുഴ: ഇടുക്കിയില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താൽ. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും,അഖില തിരുവിതാംകൂര്‍ മലയരയ സഭയുടെ സമ്മേളനത്തില്‍ പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമെ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്