അപകടം
ആശ്രമം ബസ്സ്റ്റാൻഡിന് സമീപം ബൈക്കും ലോറിയുമിടിച്ച് യുവാവിന് ഗുരുതര പരിക്ക്

muvattupuzhanews.in
മൂവാറ്റുപുഴ : മൂവാറ്റുപുഴ ലതാ ബസ്റ്റാന്റിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കാവുംപടി സ്വദേശി മുരളിയുടെ മകൻ മഹേഷാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരാവസ്ഥയിൽ പരിക്കേറ്റ മഹേഷിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.