ആരക്കുഴ ഗ്രാമപഞ്ചായത്തിൽ ജി. ആർ. സി വാരാഘോഷം

പെരുമ്പല്ലൂർ:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിക്കുന്ന അതിക്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുകയും, സ്ത്രീകളുടെ കലാ – കായിക പ്രവർത്തനങ്ങൾ, ഉപജീവനം, അതിജീവനം തുടങ്ങിയ കാര്യങ്ങളെ പിന്തുണക്കുക എന്നി ലക്ഷ്യത്തോടെ സ്ത്രീ പദവി സ്വയം പഠന വിഭാഗം എല്ലാ ജില്ലകളിലും ജെൻഡർ റിസോഴ്‌സ് സെന്ററുകൾ (ജി. ആർ. സി )തുടങ്ങിയിട്ടുണ്ട്.ഈ സെന്ററുകളുടെ വ്യാപക പ്രചാരണാർത്ഥം ആണ് ജി. ആർ. സി വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ആരക്കുഴ ഗ്രാമപഞ്ചായത് സി. ഡി. എസ് ഇന്നും നാളെയുമായി നടത്തുന്ന സാമൂഹ്യമേള, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാബു പൊതൂർ – ന്റെ അധ്യക്ഷതയിൽ ചേർന്ന സാമൂഹ്യമേള ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വള്ളമറ്റം കുഞ്ഞ് ഉൽഘാടനം ചെയ്യ്തു. സി. ഡി. എസ് ചെയർപേഴ്‌സൺ ശ്രീമതി ചിന്നമ്മ ജോയി സ്വാഗതം പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!