ആടിയും പാടിയും കുരുന്നുകള്‍ അങ്കണവാടിയിലേയ്ക്ക്

മൂവാറ്റുപുഴ: ആടിയും പാടിയും കരച്ചിലും ചിണുങ്ങലുമായി അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ അങ്കണവാടിയിലേക്ക്. ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ അങ്കണവാടികളിലെല്ലാം പുതിയ കുട്ടികളെ ചേര്‍ത്ത് കൊണ്ട് പ്രവേശനോത്സവം നടന്നു. അങ്കണവാടികളില്‍ വര്‍ഷത്തില്‍ രണ്ട് പ്രവേശനോത്സവങ്ങളാണ് നടക്കുന്നത്. ജൂണ്‍ ഒന്നിനും, നവംമ്പര്‍ ഒന്ന് കേരള പിറവി ദിനത്തിലുമാണ് ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവങ്ങള്‍ നടക്കുന്നത്. മുളവൂര്‍ ഗവ.യു.പി.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 61-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജലീല്‍ പനയ്ക്കല്‍ അധ്യക്ഷതവഹിച്ചു. അങ്കണവാടി ടീച്ചര്‍ അജിത സുനി സ്വാഗതം പറഞ്ഞു. അങ്കണവാടി വികസനസമിതി അംഗങ്ങളായ അജീഷ നിസ്‌മോന്‍, ഷൈല നജീബ്, കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ സമ്പന്ധിച്ചു. പുതുതായി അങ്കണവാടിയിലെത്തിയ കുരുന്നുകളെ ബലൂണുകളും മധുരപലഹാരങ്ങളും നല്‍കിയാണ് സ്വീകരിച്ചത്.

Leave a Reply

Back to top button
error: Content is protected !!