അവധി ദിനങ്ങളിലെ അനധികൃത ഖനനങ്ങള്‍ക്കെതിരെ സ്‌ക്വാഡ് രൂപീകരിച്ചു.

 മൂവാറ്റുപുഴ: ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ച്  ഈമാസം എട്ട് മുതല്‍ 15 വരെയുള്ള തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ വയല്‍ നികത്തല്‍, മണ്ണ്, മണല്‍, പാറ ഖനനങ്ങള്‍, കുന്നിടിയ്ക്കല്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തികള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അനധികൃത പ്രവര്‍ത്തികള്‍ കര്‍ശനമായി തടയുന്നതിനായി മൂവാറ്റുപുഴ സബ് ഡിവിഷണല്‍ പരിധിയില്‍ വരുന്ന താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളതും, പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരാതി അറിയിക്കുവാന്‍ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ആരഭിച്ചിട്ടുള്ളതുമാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ മൂവാറ്റുപുഴ എല്‍.ആര്‍.തഹസീദാര്‍-0485 2813773, 85476135501, കുന്നത്തുനാട് എല്‍.ആര്‍.തഹസീല്‍ദാര്‍- 0484 2522224, 8547613601, കോതമംഗലം എല്‍.ആര്‍ തഹസീല്‍ദാര്‍- 0485 2822298, 8547613401 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ആര്‍.ഡി.ഒ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!