നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
അയ്യപ്പ ഭക്തന്മാർക്ക് രാത്രികാലങ്ങളിൽ രാത്രി യാത്ര സുഗമമാക്കാൻ വെള്ളൂർക്കുന്നത് ചുക്ക് കാപ്പി വിതരണം.

muvattupuzhanews.in
മൂവാറ്റുപുഴ : സേവാഭാരതിയും, അയ്യപ്പസേവാസമാജം വെള്ളൂർക്കുന്നവും, മഹാദേവ ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളൂർകുന്നം എൻ എസ് എസ് ജംഗ്ഷനിൽ ആരംഭിച്ച ചുക്കുകാപ്പി വിതരണോൽഘാടനം ശബരിമല കർമ്മസമിതി താലൂക്ക് പ്രസിഡണ്ട് കെ സി സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർമ്മ സമിതി ജനറൽ സെക്രട്ടറി സന്തോഷ്,ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് മുരളി മോഹൻ, ആർ എസ് എസ് ജില്ലാ സമ്പർക്ക പ്രമുഖ് ജിതിൻ രവി, സേവാ ഭാരതി നഗർ പ്രസിഡന്റ് പി മനോജ് എന്നിവർ സംസാരിച്ചു. മകരവിളക്ക് വരെ നീണ്ടുനിൽക്കുന്ന ചുക്കുകാപ്പി വിതരണം വൈകുന്നേരം എട്ടു മുതൽ ആരംഭിക്കും. അയ്യപ്പ ഭക്തന്മാർക്ക് രാത്രികാലങ്ങളിൽ രാത്രി യാത്ര സുഗമമാക്കാൻ വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.