Uncategorized
അയ്യന്‍കാളി ജയന്തി ആഘോഷം

മൂവാറ്റുപുഴ: കെ.പി.എം.എസ്. 383-ാം നമ്പര്‍ മാറാടി ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍ കാളി ജന്മദിനാഘോഷം നടത്തി. എയ്ഞ്ചല്‍ വോയ്‌സ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ശാഖ പ്രസിഡന്റ് സി.ശശികുമാര്‍ ആശ്രമക്കുന്നേല്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ശശി പാത്തിങ്കല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് കമ്മിറ്റി അംഗം കെ.പി.ഭാസ്‌കരന്‍ ജന്മദിന സന്ദേശം നല്‍കി.തുടര്‍ന്ന് പുഷ്പാര്‍ച്ചനയും, മധുരപലഹാര വിതരണവും നടന്നു. ബിജുകുമാര്‍, ബീന ശശി പാത്തിങ്കല്‍, ബാബു കണ്ടത്തിന്‍കര എന്നിവര്‍ സംസാരിച്ചു.