രാഷ്ട്രീയം
അയോധ്യ വിധി ഇന്ന് : രാജ്യമൊട്ടാകെ കനത്തസുരക്ഷ,കാസര്‍കോട്ട് നിരോധനാജ്ഞ.

Muvattupuzhanews.in
എറണാകുളം:അയോധ്യ ഭൂമി തര്‍ക്കകേസ് സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇന്ന് രാവിലെ പത്തരയോടെ വിധി പറയുന്നത്.അയോധ്യയിലെ ക്രമസമാധാനനില ഉറപ്പുവരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്,ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിക്കുക.