അയോദ്ധ്യ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.

Muvattupuzhanews.in
കൊച്ചി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് സുപ്രീം കോടതി അനുമതി. മസ്ജിദ് നിർമിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കുമെന്നും കോടതി പറഞ്ഞു. 2.77 ഏക്കർ തർക്കഭൂമിയാണ് ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.പകരം കേന്ദ്രസർക്കാർ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിർമിക്കാനുള്ള ചുമതലയും ട്രസ്റ്റിന് തന്നെ. തർക്കഭൂമി മൂന്നു പേർക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിർമിക്കാനുള്ള കർമപദ്ധതി കേന്ദ്രം തയാറാക്കണം.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാർ.