അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാന്‍ നാടൊന്നിക്കുന്നു.

മൂവാറ്റുപുഴ: അപകടത്തില്‍ മരിച്ച തടിപ്പണി തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാന്‍ നാടൊന്നിക്കുന്നു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി കൂരിക്കാവ് പൂച്ചകണ്ടത്തില്‍ ബിനു(45) ആണ് തടിപ്പണിക്കിടെ അപകത്തില്‍പെട്ട് മരിച്ചത്. തടിപ്പണി തൊഴിലാളിയായിരുന്ന ബിനു കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മരത്തിന് മുകളില്‍ കയറി നിന്ന് തടിമുറിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ തൊഴിലാളികള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ബിനു വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ദ്ധന കുടുംബാംഗമായ ബിനുവിന്റെ ഭാര്യയും പറക്കമുറ്റാത്ത മൂന്ന് പെണ്‍മക്കളും ഇനിയെന്ത് എന്ന ചോദ്യവുമായി പകച്ച് നിന്നപ്പോള്‍ കുടുംബത്തിന് സഹായ ഹസ്തവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍ ചെയര്‍മാനമും, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആമിന മുഹമ്മദ് റാഫി കണ്‍വീനറും, പൊതുപ്രവര്‍ത്തകനായ ഇ.എ.ഹരിദാസ് ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ബിനു കുടുംബ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. കേരള ഗ്രാമീണ ബാങ്കിന്റെ മൂവാറ്റുപുഴ വാഴപ്പിള്ളി ബ്രാഞ്ചില്‍ ബിനു കുടുംബ സഹായസമിതിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40533101021152. ഐ.എഫ്.എസ്.സി കോഡ് കെഎല്‍ജിബി 0040533. ഫോണ്‍ 9447212857, 9496824485