അയല്‍പക്കംപിറവം
അതിവിശിഷ്ട സേവനത്തിനുള്ള രാഷ്രപതിയുടെ മെഡൽ പിറവം സ്വദേശിക്ക്

പിറവം: അതിവിശിഷ്ട സേവനത്തിനുള്ള രാഷ്രപതിയുടെ മെഡൽ പിറവം സ്വദേശി പി.ജെ തമ്പിക്ക്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഹോംമിനിസ്റ്റർ നിത്യാനന്ദ റായിൽ നിന്ന് തമ്പി മെഡൽ ഏറ്റ് വാങ്ങി.
മികച്ച സേവനത്തിനുള്ള രാഷ്രപതിയുടെ മെഡൽ മുൻപും ലഭിച്ചിട്ടുള്ള തമ്പി, പാഴൂർ പുതിയകുന്നേൽ പരേതനായ ജോണിന്റെയും ഏലമ്മയുടെയും രണ്ടാമത്തെ മകനാണ്. പ്രധാന മന്ത്രിയുടെ സുരക്ഷാ സേനയായ എസ്.പി.ജിയിൽ 1991 മുതൽ 1999 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ 2007 മുതൽ 2014 വരെ മുൻ കേന്ദ്ര മന്ത്രി വയലാർ രവിയുടെ എ.പി.എസ് ആയും സേവനം അനുഷ്ഠിച്ചിട്ടുള്ള തമ്പി ഇപ്പോൾ ബാംഗളൂരിൽ ആന്റി നക്‌സൽ ഓപ്പറേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ ഡെപ്യൂട്ടി കമാന്റ്ഡാണ്.