അതിജീവനത്തിന് കൈതാങ്ങായി മുളവൂര്‍ ചാരിറ്റി.

മൂവാറ്റുപുഴ: അതിജീവനത്തിന് കൈതാങ്ങായി മുളവൂര്‍ ചാരിറ്റി. മലബാറിലെ ദുരന്തമേഖലയിലേയ്ക്ക് നാടെങ്ങും സഹായ ഹസ്തവുമായി ഒഴുകിയെത്തുമ്പോള്‍ മുളവൂര്‍ ചാരിറ്റിയുടെ നേൃത്വത്തില്‍ നടത്തിയ   വിവഭ സമാഹരണം ഒടുവില്‍ നാടെറ്റെടുക്കുകയായിരുന്നു. മുളവൂരിലേയും സമീപ പ്രദേശങ്ങളിലേയും, പ്രവാസ ലോകത്ത് നിന്നുവരെ സഹായ ഹസ്തവുമായി സംഘടനകള്‍ ചാരിറ്റിയുമായി കൈകോര്‍ത്തതോടെ അരി, പലചരക്ക് സാധനങ്ങള്‍, പാത്രങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, കുടിവെള്ളം അടക്കമുള്ള സാധനങ്ങളാണ് മുളവൂരില്‍ നിന്നും മലബാറിലേയ്ക്ക് പുറപ്പെട്ടത്. യുവാക്കളുടെ നേതൃത്വത്തില്‍  ദിവസങ്ങളോളമെടുത്ത നടത്തിയ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് വിവിധങ്ങളായ വിവഭങ്ങള്‍ സമാഹരിക്കാനായത്. 10-ഓളം യുവാക്കളും വാഹനത്തില്‍ അനുഗമിച്ചിരുന്നു. ദുരന്തമുണ്ടായ മലപ്പുറത്തിന്റെയും, വയനാടിന്റെയും, നിലമ്പൂരുമാണ് മുളവൂരില്‍ നിന്നുള്ള യുവാക്കള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, കോളനികളിലുമടക്കം സമാഹരിച്ച വിഭവങ്ങള്‍ വിതരണം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് ചാരിറ്റി രംഗത്ത് മുളവൂരിന്റെ നിറസാന്നിദ്ധ്യമായി മാറിയ മുളവൂര്‍ ചാരിറ്റി നിരവധി പേര്‍ക്ക് ചികിത്സാ, വിവാഹ ധനസഹായങ്ങള്‍.മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ റവന്യൂ വകുപ്പുമായി സഹകരിച്ച് ഭക്ഷണ വിതരണവും, ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണങ്ങള്‍ വിതരണം ചെയ്തതടക്കം ശ്രദ്ദേയമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. യൂവാക്കളുടെ നേതൃത്വത്തില്‍ ക്യാറ്ററിംഗ് സര്‍വ്വീസുകള്‍ നടത്തിയും, സ്വമനസുകളുടെ സഹായം സ്വീകരിച്ചുമാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരിക്കുന്നത്. മുളവൂര്‍ ചാരിറ്റിയുടെ പ്രസിഡന്റ് കെ.എം.അബ്ദുല്‍ കരീം, സെക്രട്ടറി വി.കെ.റിയാസ്, ട്രഷറര്‍ അസീസ് കുഞ്ചാട്ട്, ഭാരവാഹികളായ സിദ്ധീഖ് സിംപിള്‍, സുനില്‍ മറ്റനായില്‍,  ഷെരീഫ് മരങ്ങാട്ട്, ടി.കെ.നൗഫല്‍, അന്‍സാര്‍ കടങ്ങനാട്ട്, സാദിഖ് തുരുത്തേല്‍, അജാസ് സ്രാമ്പിക്കല്‍, ഷെമീര്‍ നിരപ്പാറ, നസീബ്, ഷാനിഫ്, റാഫി അറയ്ക്കക്കുടി എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

2 Attachments

Leave a Reply

Back to top button
error: Content is protected !!