അഖില കേരള വടംവലി മത്സരം നാളെ ഈസ്റ്റ് മാറാടിയില്‍.

മുവാറ്റുപുഴന്യൂസ് ഇൻ

ഈസ്റ്റ് മാറാടി പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഞാറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി ഗ്രൗണ്ടില്‍ നടക്കുന്ന അഖില കേരള വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വടംവലി അസോസിയേഷന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് 450 കിലോ വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വടം വലിമത്സരത്തിനാണ് ഈസ്റ്റ് മാറാടി ഒരുങ്ങുന്നത്. കേരളത്തിലെ ഏറ്റവും കരുത്തരായ 45 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം 50000 രൂപയും മുട്ടനാടും പി.എന്‍.രാജീവന്‍ പുള്ളോര്‍കുടിയില്‍ എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 30000 രൂപയും മുട്ടനാടും കിഴക്കേചിറക്കാട്ട് കോര ഉലഹന്നാന്‍ മെമ്മോറിയല്‍ എവറോളിം ട്രോഫിയും മൂന്നാം സമ്മാനം 20000 രൂപയും മുട്ടനാടും മാടശ്ശേരിയില്‍ ഐപ്പ് കുര്യാക്കോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നാലാം സമ്മാനം 10000 രൂപയും മുട്ടനാടും എവറോളിംഗ് ട്രോഫിയും അഞ്ചാം സമ്മാനം 8000 രൂപ വീതം നാല് ടീമുകള്‍ക്കും ആറാം സമ്മാനം 5000 രൂപ വീതം എട്ട് ടീമുകള്‍ക്കുമുള്ള സമ്മാനങ്ങളാണ് മത്സരത്തിലെ വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഞാറാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി അനില്‍കുമാര്‍ കെ മത്സരം ഉദ്ഘാടനം ചെയ്യും. പൗരസമിതി ചെയര്‍മാന്‍ സാബു ജോണ്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ പ്രസാദ് കുഞ്ഞുമോന്‍ സ്വാഗതവും ട്രഷറര്‍ പോള്‍ ജോര്‍ജ് നന്ദിയും പറയും. പത്രസമ്മേളനത്തില്‍ മുഖ്യരക്ഷാധികാരി കെ.യു.ബേബി, ചെയര്‍മാന്‍ സാബു ജോണ്‍, കണ്‍വീനര്‍ പ്രസാദ് കുഞ്ഞുമോന്‍, ട്രഷറര്‍ പോള്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!