അഖിലേന്ത്യാ സഹകരണ വാരാഘോഷം; കൊടിമര ജാഥയ്ക്ക് സ്വീകരണം നല്‍കി.

മൂവാറ്റുപുഴ: 66-മത് അഖിലേന്ത്യാ സഹകരണ വാരഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇതിന്റെ ഭാഗമായി സഹകരണ വാരാഘോഷം ജില്ലാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി താലൂക്കിലെ എടവനക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഷണ്‍മുഖദാസ് ക്യാപ്റ്റനായും പി.ഡി.പീറ്റര്‍ വൈസ് ക്യാപ്റ്റനായും നയിക്കുന്ന കൊടിമര ജാഥയ്ക്ക് മൂവാറ്റുപുഴ, കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് മാധവന്‍ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍.എ.മണി കൃതജ്ഞതയും പറഞ്ഞു. ജാഥയ്ക്ക് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പ്രമുഖ സഹകാരികള്‍ സ്വീകരണം നല്‍കി.