അക്ഷിത എന്ന ടെലി ഫിലീമുമായി എന്‍ അരുണ്‍

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എന്‍ അരുണ്‍ ചലച്ചിത്ര സംവിധായകനാകുന്നു. അക്ഷിത എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രാഹാം നിര്‍വഹിച്ചു. സമൂഹത്തില്‍ സ്ത്രീയുടെ അരക്ഷിതാവസ്ഥയും ഇച്ഛാശക്തിയോടെ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് അക്ഷിത. ക്ഷയിക്കാത്ത പെണ്‍കരുത്തിന്റെ പ്രതീകമാകുന്ന അക്ഷിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ നടിയായ പൂജിത മേനോന്‍ ആണ്. യുവ നടന്‍മാരായ നിതിന്‍, പ്രമോദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമൂഹത്തിന്റെ സ്ത്രീയോടുള്ള സമീപനം അടക്കമാണ് ച്ിത്രത്തിന്റെ ്പ്രമേയമെന്ന് സംവിധായകന്‍ അരുണ്‍ പറഞ്ഞു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ അരുണിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സംവിധായക സംരംഭത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് സ്വിച്ചഓണ്‍ കര്‍മ്മം നിര്‍വഹിച്ച എല്‍ദോ എബ്രാഹാം പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ ബിനു രാജ് ആദ്യ ക്ലാപ് അടിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ  ബേസില്‍ പോള്‍, ശാരദ മോഹന്‍, ന്യൂസ് 18 കേരളാ റീജണല്‍ എഡിറ്റര്‍ സി എന്‍ പ്രകാശ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാശിവന്‍, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീഥര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് പൊക്ലായിലാണ് നിര്‍മ്മാണം . എന്‍. അരുണ്‍, പാര്‍വതി ചന്ദ്രന്‍ എന്നിവരുടെ കഥക്ക് സംവിധായകന്‍ തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു. വിനു പാട്ടാട്ട് ക്യാമറയും എ ആര്‍ അഖില്‍ എഡിറ്റിംഗും അരുണ്‍ കെ.ആര്‍ കലാസംവിധാനവും നിര്‍വഹിക്കും. ബേസില്‍ ബേബി സുബിന്‍ മാത്യു ജോസ് എ.ആര്‍.വിജേഷ്, അഡ്വ.സുനില്‍കുമാര്‍, അമ്പാടി ലക്ഷ്മണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍.ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു.

Leave a Reply

Back to top button
error: Content is protected !!