യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.

 

 

 

മൂവാറ്റുപുഴ :യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈസ്റ്റ്‌ വാഴപ്പിള്ളി ഇലാഹിയ നഗർ ഭാഗത്തു പെണ്ടാണത്ത് വീട്ടിൽ ദിലീപ് (48), മകൻ അഖിൻ (21), മുടവൂർ കൊഞ്ഞരവേലിൽ പുത്തൻവീട്ടിൽ അഷ്‌ജിത് സജീവ് (24) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

Back to top button
error: Content is protected !!