ഹോട്ടലിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്

കൂത്താട്ടുകുളം: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രീസ് ഹോട്ടലിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. നിരന്തരമായി ആരോഗ്യ വകുപ്പിന്റെ നിയമ നടപടികള്‍ക്ക് വിധേയരായി അടച്ചുപൂട്ടിയ ഹോട്ടല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് പ്രതിഷേധം നടന്നത്. യുവമോര്‍ച്ച കൂത്താട്ടുകുളം മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ ഹോട്ടലിന്റെ മുന്നിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ വൈശാഖ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റി അംഗം ലിന്റോ വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ഈ സ്ഥാപനം ആരംഭിച്ചശേഷം മുപ്പതിലേറെ തവണ ആരോഗ്യവകുപ്പിന്റെ നിയമ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ ഇതു മൂന്നാം തവണയാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ വിതരണം ചെയ്തതിന് അടച്ചുപൂട്ടുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗവും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കളും ഒത്തുചേര്‍ന്നാണ് ഹോട്ടല്‍ പുനരാരംഭിക്കാനുള്ള ഒത്താശ ചെയ്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തിക് പാറയില്‍, യുവമോര്‍ച്ച കൂത്താട്ടുകുളം നഗരസഭ കമ്മിറ്റി അംഗം അച്ചു ഷാജി എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!