സാംസ്‌കാരിക സദസ്സും അനുസ്മരണ പ്രഭാഷണങ്ങളും നടത്തി യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി

മൂവാറ്റുപുഴ: യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സും അനുസ്മരണ പ്രഭാഷണങ്ങളും നടത്തി. മൂവാറ്റുപുഴ കലാകേന്ദ്ര ഹാളില്‍ നടന്ന സദസ്സ് പ്രമുഖ ഗാന്ധിയനും,വാഗ്മിയനുമായ പ്രൊഫ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആദ്യകാല ഇടതു വിപ്ലവ നേതാവ് മേരി കൂത്താട്ടുകുളം, പ്രശസ്ത കഥാപ്രസംഗകന്‍ കെടാമംഗലം സദാനന്ദന്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. മേരി കൂത്താട്ടുകുളത്തിന്റെ ജീവിതകഥ രചിതാവ് കരിമ്പന ജോസും, കെടാമംഗലം സദാനന്ദനെ ജിജേഷ് ഗംഗാതരനും അനുസ്മരിച്ച് പ്രസംഗിച്ചു. യുവ കലാസാഹിതി മണ്ഡലം പ്രസിഡന്റ് ഇ.ബി ജലാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോര്‍ജ് വെട്ടിക്കുഴി, ജില്ലാ കമ്മിറ്റിയംഗം മോളി എബ്രഹാം, കെ.ബി നിസ്സാര്‍, കെ പി അലികുഞ്ഞ്, ജോബ് പൊറ്റാസ്, അബ്ദുള്‍ സമദ് , നൗഷാദ് വലിയപറമ്പില്‍ , ഇബ്രാഹിം കരീം , സുബൈര്‍ പാലത്തിങ്കല്‍, ഒ.സി ഏലിയാസ് ,അബു അലി, കെ .പി സബീസ്, സാഗര്‍ മമ്മൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!