കോതമംഗലം

വൈസ്മെന്‍സ് ഗവര്‍ണറുടെ സ്ഥാനാരോഹണം ഇന്ന്

കോതമംഗലം: വൈസ്മെൻ ഇന്‍റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ ഇടുക്കി എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്‌ട് 7ന്‍റെ ഗവര്‍ണര്‍ ലൈജു ഫിലിപ്പിന്‍റെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് കോതമംഗലം ലയണ്‍സ് ഹാളില്‍ നടക്കും.ഡിസ്ട്രിക്‌ട് കണ്‍വൻഷൻ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് അന്പാട്ട് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ വി.സി. ജോണ്‍സണ്‍ അധ്യക്ഷത വഹിക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ റീജണല്‍ ഡയറക്ടര്‍ ഇലക്‌ട് സുനില്‍ ജോണ്‍ നിര്‍വഹിക്കും.

റീജിയണല്‍ പ്രോജക്ടുകളായ പാര്‍പ്പിടം പദ്ധതി ഐസിഎം പ്രഫ. എം.കെ. ബാബു, തൊഴിലിടം പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീൻ വിതരണത്തിന്‍റെ ഉദ്ഘാടനം മുൻ ആര്‍ഡി ബാബു ജോര്‍ജ് കളിയിടം, പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ലൈബ്രറി പഠനോപകരങ്ങളുടെ വിതരണോദ്ഘാടനം റീജിയണല്‍ ട്രഷറര്‍ ജോസഫ് വറുഗീസ് എന്നിവര്‍ നിര്‍വഹിക്കും. ഡിസ്ട്രിക്ടിലെ 24 ക്ലബുകള്‍ ചേര്‍ന്ന് ഒരു കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. എല്‍ആര്‍ഡി ബേബി മാത്യു, ടോമി ചെറുകാട്, ജോര്‍ജ് എടപ്പാറ, ബിജു മാത്യു, എല്‍ദോ ഐസക് എന്നിവര്‍ പ്രസംഗിക്കും.

ഭാരവാഹികളായി ലൈജു ഫിലിപ് (ഡിസ്ടിക്‌ട് ഗവര്‍ണര്‍), ബേബിച്ചൻ നിധീരിക്കല്‍ (സെക്രട്ടറി), മില്‍സണ്‍ ജോര്‍ജ് (ട്രഷറര്‍), ബിനോയി പോള്‍ (ബുള്ളറ്റിൻ എഡിറ്റര്‍), ബേസില്‍ മാത്യു (വെബ് മാസ്റ്റര്‍), രാജി രാജു (മെനറ്റ്സ് കോ-ഓര്‍ഡിനേറ്റര്‍), ധന്യ സണ്ണി (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), സോണിയ പോള്‍ (ക്യാബിനറ്റ് സെക്രട്ടറി) എന്നിവര്‍ ചുമതലയേല്‍ക്കും.

 

Back to top button
error: Content is protected !!