വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ജില്ലാതല യൂത്ത് ക്യാമ്പ് നടത്തി

 

 

കോലഞ്ചേരി: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ജില്ലാതല യൂത്ത് ക്യാമ്പ് കോലഞ്ചേരിയില്‍ നടത്തി. വൈസ്‌മെന്‍ ക്ലബ്ബുകളില്‍ മികവ് പുലര്‍ത്തുന്ന 16-നും 25-നും മദ്ധ്യേ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രത്യേക പരിശീലന കളരി ക്യാമ്പ് നടത്തിയത്. സാമൂഹ്യ സേവനം പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, സോഷ്യല്‍ മീഡിയകളുടെ ഗുണദോഷങ്ങള്‍, ഡ്രഗ്ഗ് അഡിക്ഷന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ശില്‍പ്പശാല. മാസ്റ്റര്‍ ട്രെയിനര്‍ ഡോ. എസ്. ജയകുമാര്‍, വൈസ്‌മെന്‍ ലീഡര്‍ പി.കെ. ബാലന്‍കര്‍ത്ത എന്നിവര്‍ ക്ലാസെടുത്തു. ക്വിസ് മത്സരത്തിന് നിയുക്ത റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് അമ്പാട്ട് നേതൃത്വം നല്‍കി. മികച്ച ക്യാമ്പറായി കോലഞ്ചേരി ക്ലബ്ബിലെ അന്ന സക്കറിയ, മികച്ച എന്റര്‍ടെയിനറായി സെന്‍ട്രല്‍ ക്ലബ്ബിലെ അനന്യ മേരി ടെന്‍സിംഗ് എന്നിവരെ തെരഞ്ഞെടുത്തു. പ്രസംഗ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മരിയാ ജോണ്‍സണ്‍, സീനിയര്‍ വിഭാഗത്തില്‍ അന്ന സക്കറിയ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ക്വിസ് മത്സരത്തില്‍ ഇലഞ്ഞി ക്ലബ്ബിലെ ആല്‍വിന്‍, നിതിന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം പാമ്പാക്കുട ക്ലബ്ബിലെ ജെറിന്‍, ആല്‍ഫി എന്നിവര്‍ അര്‍ഹരായി. റീജിയണല്‍ ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.സി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടര്‍ ടെന്‍സിംഗ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ബിജു പി. കുമാര്‍, എം.കെ. സണ്ണി, അനന്യ മേരി ടെന്‍സിംഗ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!