യൂത്ത് കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

ആരക്കുഴ: യൂത്ത് കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം സമ്മേളനം നടത്തി. ആരക്കുഴ മാളികാപീടികയില്‍ നടന്ന സമ്മേളനം എ.ഐ.സി.സി മെമ്പര്‍ ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമല്‍ജിത്ത് അനില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, ജില്ലാ ഭാരവാഹികളായ എം.സി വിനയന്‍, എല്‍ദോ ബാബു വട്ടക്കാവില്‍,ഷാന്‍ മുഹമ്മദ്, കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ്,മഹിള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി മേരി പീറ്റര്‍, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, വൈസ് പ്രസിഡന്റ് സാബു പൊതൂര്‍, മഞ്ഞള്ളൂര്‍ ബ്ലോക്ക് ഭാരവാഹികളായ ജോര്‍ജ് മാത്യു ഓരത്തിങ്കല്‍, മാത്യു പിണക്കാട്ടുപറമ്പില്‍, ഷാജി പുളിക്കത്തടം, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാത്യു മംഗലശ്ശേരി, കര്‍ഷക കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് റോയി മാതേക്കല്‍ ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ അമല്‍ ജോണ്‍സണ്‍ തെന്നാന വിഷ്ണു ബാബു എന്നിവര്‍ പങ്കെടുത്തു.

 

 

 

Back to top button
error: Content is protected !!