ബാലകവയത്രി കുമാരി അഞ്ജന സന്തോഷിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാളകം മണ്ഡലം കമ്മിറ്റിയുടെ ആദരം.  

 

മൂവാറ്റുപുഴ: ധന മന്ത്രിയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ പരാമർശിക്കപെട്ട കവിതയിലെ വരികളുടെ ഉടമ മൂവാറ്റുപുഴ വാളകം മാർ സ്റ്റീഫൻ സ്കൂൾ വിദ്യാർത്ഥിനി റാക്കാട് മാനംകുഴക്കൽ സന്തോഷിന്റെയും ജിനി സന്തോഷിന്റെയും മകൾ അഞ്ജന സന്തോഷിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാളകം മണ്ഡലം കമ്മിറ്റിക്കു വേണ്ടി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ആദരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.ഓ. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോൻ ചുണ്ടയിൽ, വൈസ് പ്രസിഡന്റ്‌ രജിത സുധാകരൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എവിൻ എൽദോസ്, മെമ്പർ മാരായ ബിനോ കെ. ചെറിയാൻ, അബ്രഹാം കെ.പി., ദിഷ ബേസിൽ, കെ.എം. മാതുക്കുട്ടി, വിൽസൺ സ്രാമ്പിൽ, റ്റി.വി. തോമസ്, എൻ.സി. പൗലോസ്, ജിജി ബാബു, എൻ.സി. ജോസ്, എം.എം. ബെന്നി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!